തിരുവനന്തപുരം (www.evisionnews.in) : യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ബാറുകള്‍ അടച്ചുപൂട്ടിയതിനുശേഷമുളള കേസുകളുടെ കണക്കുകള്‍ നിരത്തിയാണ് യുഡിഎഫ് മദ്യനയം പരാജയമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുഡിഎഫിന്റെ മദ്യനയത്തില്‍ മയക്കുമരുന്ന്, അബ്കാരി കേസുകള്‍ വ്യാപകമായി വര്‍ധിച്ചു. ബിവറേജസുകള്‍ പൂട്ടേണ്ടെന്ന തീരുമാനം എടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ വിമര്‍ശനമെന്നും സഭയില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.
ബാറുകള്‍ പൂട്ടുന്നതിന് മുന്‍പ് 2014ല്‍ 13676 അബ്കാരി കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബാറുകള്‍ പൂട്ടിയശേഷം 2015ല്‍ അബ്കാരി കേസുകള്‍ 15973 ആയി വര്‍ധിച്ചെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. മയക്കുമരുന്ന് കേസുകളും സമാന രീതിയില്‍ ഉയര്‍ന്നതായും കണക്കുകളില്‍ വ്യക്തമാക്കുന്നു.
എല്ലാ വര്‍ഷവും ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബിവറേജസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകള്‍ അടച്ചു പൂട്ടാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലെ തീരുമാനം. ഇതാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചത്.പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. പഴയ മദ്യനയം പ്രകാരം 28 ഔട്ട്‌ലെറ്റുകളാണ് പൂട്ടേണ്ടിയിരുന്നത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ്‌കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു. യുഡിഎഫ് മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്.
Keywords: udf-bar-

Post a Comment
0 Comments