ബദിയടുക്ക (www.evisionnews.in) : ഗോഡൗണില്‍ സൂക്ഷിച്ച എട്ട് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് സംഘം പിടിച്ചു. ബദിയടുക്കക്ക് സമീപം ചെന്നാര്‍ക്കട്ടയിലെ ഗോഡൗണില്‍ സൂക്ഷിച്ച 1,82,600 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഏത്തടുക്ക പുത്രക്കളയിലെ ഹരിപ്രസാദ് (33), കര്‍ണ്ണാടക അര്‍ളപ്പദവ് കാണാജെ തുമ്പടുക്കയിലെ സന്ദേശ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.
സംസ്ഥാന വ്യാപകമായി എക്‌സൈസ് തിങ്കളാഴ്ച നടത്തിയ ഓപ്പറേഷന്‍ ഭായ് എന്ന് പേരിട്ട ലഹരി വേട്ടയിലാണ് ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് സംഘം പരിശോധന നടത്തിയത്. കര്‍ണ്ണാടകയില്‍ നിന്ന് എത്തിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് മൊത്തമായി എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ ഒരു കടയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചപ്പോള്‍ ബദിയടുക്കയിലെ സംഘമാണ് ഇവിടെ പാന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. നൂറോളം ചെറു ചാക്കുകളിലാക്കിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. മധു, ഹാന്‍സ്, കൂള്‍, ഭാരതി, ചൈനിഗൈനി തുടങ്ങിയ പാന്‍ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ കൂള്‍ എന്ന പുകയില ഉല്‍പ്പന്നം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ എ.പി അബ്ദുല്ല, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ. ദീനൂപ്, ഡ്രൈവര്‍ കുഞ്ഞിരാമന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
Keywords: badiaduka-2-arrest-news-smoking-matrials

Post a Comment
0 Comments