കാസര്‍കോട്: (www.evisionnews.in)രണ്ട് ദിവസം മുമ്പ് കാണാതായ ഭര്‍തൃമതിയും കുഞ്ഞും തിരിച്ചെത്തി. കൂഡ്ലു ആര്‍.ഡി നഗറിലെ അഭിലാഷിന്റെ ഭാര്യ രേഷ്മ (21), ഒന്നരവയസുള്ള മകന്‍ അരോഷ് എന്നിവരാണ് ബന്ധുക്കളും പോലീസും തിരയുന്നതിനിടയില്‍ കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ എത്തിയത്. ബുധനാഴ്ച കൊറക്കോട് ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രേഷ്മ കുഞ്ഞിനേയുമെടുത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്.ഇവിടെനിന്ന് നേരെ പറശ്ശിനിക്കടവിലേക്കാണ് പോയതെന്ന് രേഷ്മ പോലീസില്‍ പറഞ്ഞു.ഇരുവരേയും കോടതിയില്‍ ഹാജരാക്കും.
keywords : kudlu-missing-mother and baby-police-traced

Post a Comment
0 Comments