Type Here to Get Search Results !

Bottom Ad

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ജില്ലയില്‍ എസ്.എഫ്.ഐ ആധിപത്യം


കാസര്‍കോട്.(www.evisionnews.in)കണ്ണൂര്‍ സര്‍വ്വകലശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ആധിപത്യം.വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ ലഭ്യമായ തെരെഞ്ഞെടുപ്പ് ഫലം അനുസരിച്ച് കാഞ്ഞങ്ങാട് നെഹ്‌റു, മുന്നാട് പീപിള്‍സ്, സി.കെ നായര്‍ പടന്നക്കാട് കോളേജുകളിലെ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ കരസ്ഥമാക്കി.കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ജനറല്‍ സെക്രട്ടറി എം.എസ്.എഫിനും ബാക്കിയെല്ലാ സീറ്റുകളും എസ്.എഫ്.ഐക്കുമാണ്.എളേരിത്തട്ട് നായനാര്‍ സ്്മാരക ഗവ.കോളേജ്, ഐ.എച്ച്.ആര്‍.ഡി മടിക്കൈ, ഐ.എച്ച്.ആര്‍.ഡി ചീമേനി, എസ്.എന്‍ എഞ്ചിനീയറിംഗ് കാഞ്ഞങ്ങാട് , നീലേശ്വരം പാലാത്തടം യൂണി.ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നേരത്തെ മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെ ജയിച്ചിരുന്നു.മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.കോളജിലെ ടി.ടി.എം വിദ്യാര്‍ത്ഥികള്‍ പഠനയാത്രയിലായത് മൂലമാണ് തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

keywords : kasaragod-college-election-result-sfi

Post a Comment

0 Comments

Top Post Ad

Below Post Ad