Type Here to Get Search Results !

Bottom Ad

പാമ്പിനെ വെട്ടിക്കാന്‍ ശ്രമിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്



ബദിയടുക്ക:(www.evisionnews.in) റോഡില്‍ ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ കന്യപ്പാടിക്ക് സമീപം തലപ്പനാജെയിലാണ് അപകടം. ചുക്കിനടുക്കയിലെ കുഞ്ഞിരാമന്‍ (58), ഭാര്യാ ശീലാവതി (52), മകന്‍ നവീന്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. 
റോഡില്‍ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ട് ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഓമ്നി വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

keywords : snake-van-control-injury-neerchal

Post a Comment

0 Comments

Top Post Ad

Below Post Ad