അലിബാഗ് (മഹാരാഷ്ട്ര) : (www.evisionnews.in)അലിബാഗ് മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടിയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ഭാഗ്യലക്ഷ്മി മംഗള്‍ കാര്യാലയത്തില്‍ നടന്ന ചടങ്ങ് അലിബാഗ് മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സുരക്ഷഷാ ഉദ്ഘാടനം ചെയതു. തുടര്‍ന്ന് ഹോട്ടല്‍ വ്യവസായ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവാസത്തിന്റെ അമ്പതാണ്ട് പിന്നിട്ട കാസര്‍കോട് ബങ്കരക്കുന്ന് സ്വദേശി അബ്ദുല്‍ റഹിമാന്‍ കൊളുത്തുങ്കരയെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എം മോഹനന്‍, കെ വൈ സുദീര്‍, ഫാദര്‍ ലിജു ഇരട്ടകുഴക്കള്‍, വി.വി മുരളിധരന്‍, അരവിന്ദ് കേല്‍ക്കര്‍,മോഹനകൃഷ്ണന്‍, പി ബി ബാലചന്ദ്രന്‍, ടി ആര്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു, അനില്‍കുമാര്‍ സ്വാഗതവും സി സോമരാജന്‍ നന്ദിയും പറഞ്ഞു.
keywords : kasaragod-alibag-abdul-rahiman-malayali-association

Post a Comment
0 Comments