മംഗളൂരു.(www.evisionnews.in) സുള്ള്യയിലെ കോണ്‍ഗ്രസ്സ് നേതാവ് ഇസ്മയില്‍ നെല്ലിയമജ്‌ലുവിനെ പടപ്പാകല്‍ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.മംഗളൂരു പോലീസ് ചീഫ് ഗുലാബ് റാവു ബുറാസെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണിത്. സെപ്തംബര്‍ 23ന് സുള്ള്യക്ക് സമീപം ബള്ളാരെ പോലീസ് പരിധിയില്‍ ഐവര്‍നാട് ജുമാമസ്ജിദന് സമീപമാണ് കൊല നടന്നത്.വെള്ളിയാഴ്ച ജുമാ നമസ്‌കാരം കഴിഞ്ഞ് ഇന്നോവ കാറില്‍ കയറുന്നതിനിടയിലാണ് അക്രമികള്‍ ഇസ്മയിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ബണ്ടുവാളിലെ അബ്ദുല്‍ റഷീദ് എന്ന മുന്ന (32), സൂറത്ത്കല്‍ കൃഷ്ണ പുരയിലെ ഇബ്‌നു അബ്ബാസ് (32), കെദിലയിലെ കെ.കെ ഫാറൂഖ് (32) എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ട റിട്‌സ് കാറും പിടിച്ചെടുത്തു. ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. നേരത്തെ മൂന്ന് പേരെ ഈ കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ സുള്ള്യ താലുക് പഞ്ചായത്ത് അംഗം വഹീദയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ഇസ്മയില്‍. രണ്ട് വര്‍ഷം മുമ്പ് ഈ ദമ്പതികള്‍ക്കെതിരെ സുള്ള്യ ടൗണില്‍ വെച്ചും വധശ്രമം നടന്നിരുന്നു.ഇതേ തുടര്‍ന്ന് ഇരുവരും മാസങ്ങളോളം ചികിത്സയിലായിരുന്നു.
keywords : sulliya-attack-congress-isamyil-murder-3-arrest



Post a Comment
0 Comments