കാസര്‍കോട്.(www.evisionnews.in)കല്ല്യാണ റാഗിങ്ങെന്ന മനോ വൈകൃതം അവസാനിപ്പിക്കാന്‍ സാമൂഹിക ചികിത്സ വേണമെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഹംസ പാലക്കി അഭിപ്രായപ്പെട്ടു.ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മതത്തിലായാലും വിവാഹമെന്ന് പറയുന്നത് ഒരു പുണ്യകര്‍മ്മമാണ്. വിവാഹമെന്ന നന്മയുടെ പേരില്‍ അക്രമത്തിന്റെ അംശമുള്ള കല്ല്യാണ റാഗിംങ് എന്ന തിന്മ നടക്കുവാന്‍ അനുവദിക്കരുത്.ഇത്തരം തിന്മകള്‍ നടക്കുമ്പോള്‍ വിവാഹത്തിന്റെ പുണ്യമാണ് നഷ്ടപ്പെടുന്നത്. യുവതലമുറയിലെ ചിലര്‍ സാസംകാരികമായ ബോധമില്ലായ്മ കാരണമാണ് കല്ല്യാണ റാഗിങ്ങെന്ന മനോ വൈകൃതത്തിന് അടിമപ്പെടുന്നത്. യുവതലമുറയിലെ മിക്കവരും കല്ല്യാണ റാഗിങ്ങിനെതിരാണ്.ഭൂരിപക്ഷം വരുന്ന ഈ യുവാക്കള്‍ സംഘടിച്ച് സാമൂഹികമായ ഒരു ചികിത്സ നടത്തിയാല്‍ മാത്രമെ കല്ല്യാണ റാഗിങ് അവസാനിപ്പിക്കുവാന്‍ കഴിയുകയുള്ളുവെന്നും ഹംസ പാലക്കി കൂട്ടിച്ചേര്‍ത്തു.
keywords : marriage-debt-kasaragod-hamsa-palakki
Post a Comment
0 Comments