കാസര്‍കോട് :(www.evisionnews.in) യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍മാരായ ഉള്ളാള്‍ മെറിഡിയന്‍ കോളേജിലെ താരങ്ങള്‍ക്ക് കാസര്‍കോടിലെ ഫുട്ബോള്‍ പ്രേമികളള്‍ സ്വീകരണം നല്‍കി. കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണയോഗം ജെ.സി.ഐ പ്രസിഡണ്ട് മുജീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കുമ്പള അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു. മെറിഡിയന്‍ കോളേജ് എം.ഡി ഡോ.ജോബി മുഖ്യപ്രഭാഷണം നടത്തി. മുഖ്യ പരിശിലകരായ മുഹമ്മദ് ഉപ്പളയ്ക്കും നൗഷാദ് മലപ്പുറത്തിനും യുണിവേഴസിറ്റി തെരഞ്ഞടുത്ത താരങ്ങള്‍ക്കും ഉപഹാരം നല്‍കി. മുജീബ് കമ്പാര്‍, മുഹമ്മദ് അലി ഫത്ത, ഹാരിസ് പട്‌ള, എച്ച്.എ ഖാലിദ്,അബ്ബാസ് മൊഗ്രാല്‍,അശ്‌റഫ് നീര്‍ച്ചാല്‍,തമീം ബോവിക്കാനം , കെ.സി സലീം, മജീദ് ബിര്‍മിനടുക്ക, മുനീര്‍ മൈമുന്‍ നഗര്‍, സാബിത്ത് നായ്മാര്‍മൂല, മുഹമ്മദ് ഉപ്പള, ഉമര്‍ ദര്‍ബാര്‍ക്കട്ട,ജംസീര്‍ കുമ്പള, മഹാബല ആള്‍വ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : manglore-university-foodball-champions-welcome

Post a Comment
0 Comments