Type Here to Get Search Results !

Bottom Ad

2019 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ശൗചാലയം എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നടക്കില്ല: മോദിയുടെ മണ്ഡലത്തില്‍ മാത്രം നിര്‍മിക്കേണ്ടത് രണ്ടര ലക്ഷം

ന്യൂഡല്‍ഹി (www.evisionnews.in): 2019 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ശൗചാലയം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം നടക്കില്ലെന്ന് പഠനം. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടതനുസരിച്ചുള്ള 2.3 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മിക്കണമെങ്കില്‍ 32 വര്‍ഷമെങ്കിലുമെടുക്കും. 

ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം ഒരിക്കലും നടക്കാത്തതാണെന്നു കണ്ടെത്തിയിരിക്കുന്നത്. രാജ്യമെമ്പാടും 823 ലക്ഷം ശൗചാലയങ്ങളാണ് നിര്‍മിക്കാനുള്ളത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മാസം 23 ലക്ഷം ടോയ്ലറ്റെങ്കിലും നിര്‍മിക്കണം. ഓരോ മിനിറ്റിലും 56 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂവെന്നും പഠനം പറയുന്നു. ഡൗണ്‍ ടു ഏര്‍ത്ത് എന്ന ഹിന്ദി മാസികയുടെ ആദ്യപ്രതിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

2019 ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ശൗചാലയം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വാരാണസിയില്‍ 7,327 ശൗചാലയങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചത്. 2,34,489 ശൗചാലങ്ങളാണ് 2019 ഒക്ടോബര്‍ ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിക്കേണ്ടത്.

ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലേറെ ശൗചാലയങ്ങളാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ മണ്ഡലത്തില്‍ നിര്‍മ്മിക്കേണ്ടത്. എന്നാല്‍ 5,332 എണ്ണം മാത്രമാണ് ഇതുവരെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ നിലയ്ക്കു പോകുകയാണെങ്കില്‍ രാജ്നാഥ് സിങ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കണമെങ്കില് 2051 ആകുമെന്നും പഠനം പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad