Type Here to Get Search Results !

Bottom Ad

ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങള്‍ പിന്മാറി: സാര്‍ക്ക് ഉച്ചകോടിയുടെ തീയതി നേപ്പാള്‍ പ്രഖ്യാപിക്കുമെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി (www.evisionnews.in): പാകിസ്താനിലെ ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ട സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങള്‍ പിന്‍മാറിയതോടെ സാര്‍ക്ക് സമ്മേളനം മാറ്റിവച്ചു. ശ്രീലങ്ക കൂടി ഇന്ന് പിന്‍മാറിയതോടെയാണ് സമ്മേളനം മാറ്റിവെച്ചത്.

ഉറിയിലെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ പിന്‍മാറ്റം. ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും പിന്‍മാറിയിരുന്നു. എന്നാല്‍ സമ്മേളനം ഉപേക്ഷിച്ചിട്ടില്ലെന്നും അധ്യക്ഷ രാജ്യമായ നേപ്പാള്‍ പുതിയ തിയതി പ്രഖ്യാപിക്കുമെന്നും പാകിസ്താന്‍ പ്രഖ്യാപിച്ചു. 

നേരത്തെ പിന്‍മാറിയ രാജ്യങ്ങളുടെയൊന്നും പങ്കാളിത്തമില്ലാതെ ഉച്ചകോടി ആലോചിക്കാനാവില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കിയിരുന്നു. ഈ രാജ്യങ്ങളുടെ പിന്‍മാറ്റത്തോടെ സ്വാഭാവികമായും നീട്ടിവക്കുകയോ റദ്ദാവുകയോ ചെയ്യുമെന്ന് നേപ്പാള്‍ വിദേശ കാര്യസെക്രട്ടറി മധുമോഹന്‍ ആചാര്യ ഇക്കാര്യത്തോട് പ്രതികരിച്ചത്.

പാകിസ്താന്റെ ഉത്തരവാദിത്വമാണ് ഈ രാജ്യങ്ങളെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുകയും വിജയകരമായി നടത്തുക എന്നതുമെന്ന് പേര് വെളിപ്പെടുത്താത്ത നേപ്പാളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പിന്‍മാറിയ രാജ്യങ്ങളെല്ലാം കാരണം കാണിച്ച് നേപ്പാളിന് കത്തുകള്‍ കൈമാറിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad