ബന്തിയോട്:(www.evisionnews.in) അനധികൃതമായി മണലെടുക്കുന്നതിനെ എതിര്‍ത്ത പ്രദേശവാസികള്‍ക്കെതിരെ പെരിങ്കടിയില്‍ അക്രമം. അക്രമത്തിനിടയില്‍ മണല്‍ കടത്ത് സംഘം നാല് വീടുകളുടെ ഗേറ്റുകളും തെരുവ് വിളക്കുകളും തകര്‍ത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെരിങ്കടിയിലെ ഇസ്മായില്‍, മുഹമ്മദ്, അഷ്‌റഫ്, അബ്ദുല്ല എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കുമ്പള സി.ഐ. വി.വി. മനോജ് കസ്റ്റഡിയിലെടുത്തുവെങ്കിലും വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

Post a Comment
0 Comments