Type Here to Get Search Results !

Bottom Ad

ബസില്‍ മദ്യം കടത്തിയ യു.പി. സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍


മഞ്ചേശ്വരം (www.evisionnews.in) : ബസില്‍ കടത്തിയ 15 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി അന്യസംസ്ഥാന തൊഴിലാളിയടക്കം രണ്ടുപേരെ എക്‌സൈസ് അറസ്റ്റു ചെയ്തു. ഉദുമ, കോട്ടിക്കുളത്തെ ദേവന്‍(46), ഉത്തര്‍പ്രദേശ് സ്വദേശി രവിശങ്കര്‍(25) എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വേലായുധന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കുഞ്ചത്തൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്. ചാക്കില്‍ കെട്ടി സീറ്റുകള്‍ക്കു കീഴില്‍ വച്ച നിലയിലായിരുന്നു മദ്യം. തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ മദ്യഷാപ്പുകള്‍ക്കു അവധിയായതിനാല്‍ മദ്യം കടത്താനും ശേഖരിച്ചു വയ്ക്കാനും സാധ്യത ഉണ്ടെന്നു എക്‌സൈസ് ഇന്റലിജന്‍സിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കുഞ്ചത്തൂരില്‍ വാഹനം തടഞ്ഞുള്ള പരിശോധന നടത്തിയത്.

Keywords: Bus-licker-arrest

Post a Comment

0 Comments

Top Post Ad

Below Post Ad