Type Here to Get Search Results !

Bottom Ad

ആദൂര്‍-മഞ്ഞമ്പാറയില്‍ വിദ്യാര്‍ത്ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ച അദ്ധ്യാപകനെതിരെ കേസ്


ആദൂര്‍ (www.evisionenws.in) : 14 വയസ്സുകാരനായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ച അദ്ധ്യപകനെതിരെ പോലീസ് കേസെടുത്തു. ആദൂര്‍ മഞ്ഞമ്പാറയിലെ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപകന്‍ പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശി ഖാലിദിനെതിരെയാണ് ആദൂര്‍ പോലീസ് ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്തത്. സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും,പരേതനായ അബ്ദുല്ല കുഞ്ഞിയുടെ മകനുമായ അജ്മല്‍ റോഷനാണ് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. പരിക്കേറ്റ റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച ബന്ധുവിനൊപ്പം സ്റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥി നേരിട്ട് പറഞ്ഞ പരാതിപ്രകാരമാണ് കേസെടുത്തതെന്ന് ആദൂര്‍ പോലീസ് അറിയിച്ചു.

അതേ സമയം സ്‌കൂള്‍ മാനേജ്‌മെന്റ് ചൊവ്വാഴ്ച അടിയന്തിര യോഗം ചേര്‍ന്ന് കേസില്‍ പ്രതിയായ അധ്യാപകനെ സര്‍വ്വീസില്‍ നീക്കിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Keywords: Adoor-manhampara-majlis-school-

Post a Comment

0 Comments

Top Post Ad

Below Post Ad