മേല്‍പറമ്പ് (www.evisionnews.in): വിവാഹത്തിന്റെ പേരില്‍ വരനെ ആനയിച്ച് കൊണ്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് കൊണ്ടുള്ള ആഭാസ പ്രവര്‍നങ്ങളില്‍ നിന്നു യുവാക്കള്‍ പിന്തിരിയണമെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മഹല്ലു കമ്മിറ്റി സംഘടിപ്പിക്കണം.റാഗിങ്ങിന്റെ പേരില്‍ വധുവിന്റെ വീട്ടില്‍ ഉണ്ടാക്കുന്ന അക്രമ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയമ നടപടി കൈകൊള്ളണമെന്നു ജമാഅത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.
വൈസ് പ്രസിഡന്റ് കല്ലട്ര അബുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ സ്വാഗതം പറഞ്ഞു.എം.എ.മുഹമ്മദ്കുഞ്ഞി, കെ.ബി.എം.ഷെരീഫ് കാപ്പില്‍, ഹക്കീം കളനാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ സംബന്ധിച്ചു
Keywords:Melparamp-marriage-ragging-kizhoor-jamath-comittee

Post a Comment
0 Comments