മഞ്ചേശ്വരം (www.evisionnews.in): ഗൃഹപ്രവേശനത്തിന് ബന്ധുക്കളെ ക്ഷണിക്കാന്‍ മഞ്ചേശ്വരം പൊസോട്ട് എത്തിയ മംഗലാപുരം സ്വദേശി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മംഗലാപുരം അഡിയാറിലെ ശിവപ്പയാണ് മരിച്ചത്. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശിവപ്പ. ബൈക്ക് ഓടിച്ചിരുന്ന ബന്ധു രാമചന്ദ്രന് ഗുരുതരമായി പരിക്കേറ്റു. രാമചന്ദ്രനെ കങ്കനാടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ദേശീയപാതയില്‍ ഗവ. കോളജ് റോഡിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.
Keywords: Kasaragod-manjeshwer-news-accident

Post a Comment
0 Comments