Type Here to Get Search Results !

Bottom Ad

ഏക സിവിൽകോഡിനെതിരെ മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


സീതാംഗോളി:(www.evisionnews.in) : രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി സീതാംഗോളി ടൗണിൽ  പ്രതിഷേധ പ്രകടനം നടത്തി.  മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത്-മുസിപ്പൽ  തലങ്ങളിൽ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായിട്ടായിരുന്നു  പ്രകടനം. 
മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ  ഇസ്മായിൽ ഹാജി  കണ്ണൂര്‍, റസാഖ് കോഡി, ഇ.കെ മുഹമ്മദ് കുഞ്ഞി,അബ്ദുല്ല മുഖാരിക്കണ്ടം,അബ്ദുറഹ്മാൻ അട്രച്ചാൽ, എം.എച്ച്  അബ്ദുൽ റഹ്മാൻ ,റഫീഖ് കണ്ണൂർ,റഫീഖ് ഉറുമി,നസീർ പുത്തിഗെ,ഹനീഫ് സീതാംഗോളി,സഅദ് അംഗടിമുഗര്‍ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad