കാസര്‍കോട് (www.evisionnews.in): പെരിയയിലെ കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ മലമ്പനി പടരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മുപ്പത്തിരണ്ട് പേരിലാണ് ഇതിനകം മലമ്പനി സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികളിലേക്ക് രോഗം പടരാതിരിക്കാന്‍ അധികൃതര്‍ അതീവ ജാഗ്രതയിലാണ്. ക്യാമ്പസിനകത്ത് ജോലി ചെയ്യുന്ന നൂറ്റിനാല്‍പ്പത് പേരുടെ രക്തം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
കാമ്പസില്‍ അക്കാദമി ബ്ലോക്കുകളുടെ നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കുള്ളിലാണ് മലമ്പനി കണ്ടെത്തിയത്. കഴിഞ്ഞ മാസം ഒരു തൊഴിലാളിയ്ക്ക് മലമ്പനി ബാധിച്ചിരുന്നു. ഇതാണ് മറ്റു തൊഴിലാളികളിലേക്ക് രോഗം വ്യാപിക്കന്‍ ഇടയാക്കിയത്. തൊഴിലാളികള്‍ കാമ്പസിനകത്ത് തന്നെ ജോലി ചെയ്ത് വരുന്നതിനാല്‍ മലമ്പനി വിദ്യാര്‍ത്ഥികളിലേക്ക് പടരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തി വരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രോഗം പടരുന്നതിനെ തുടര്‍ന്ന് സര്‍വകലാശാലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ഡിഎംഒ അറിയിച്ചു.
Keywords; Kasaragod-central-university-news-fever
Post a Comment
0 Comments