Type Here to Get Search Results !

Bottom Ad

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


കണ്ണൂര്‍ (www.evisionnews.in): തൊക്കിലങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൂത്തുപറമ്പ് പോലീസ് വധശ്രമത്തിന് കേസെടുത്തു. കൈതേരിയിലെ അനൂപിനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണി വരെ ഓട്ടോ തൊഴിലാളി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൈതേരിയിലെ അനൂപിന് വെട്ടേറ്റത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad