കാസര്‍കോട്:(www.evisionnews.in)പടക്കം പൊട്ടിച്ച് തല തകര്‍ത്ത പന്നിയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന നായാട്ട് സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ കാട്ടിപ്പാറയിലെ വിനുകുമാര്‍(22), പള്ളഞ്ചിയിലെ ശശികുമാര്‍(29), കുറ്റിക്കോല്‍, വളപ്പില്‍ ഹൗസിലെ കെ.അശോകന്‍(39) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോകാര്‍, തല തകര്‍ത്ത് കൊന്ന പന്നി എന്നിവ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാസര്‍കോട് ടൗണ്‍ അഡീഷണല്‍ എസ്.ഐ. പി.എഫ്. ആന്റണിയും ഫഌിംഗ് സ്‌ക്വാഡും ഉളിയത്തടുക്കയില്‍ വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ആള്‍ട്ടോ കാര്‍ എത്തിയത്. കൈകാണിച്ചുവെങ്കിലും കാര്‍ നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ചുപോയി. പൊലീസ് പിന്‍തുടര്‍ന്ന് മീപ്പുഗുരിയിലെത്തിയാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ പരിശോധിച്ചപ്പോഴാണ് ചത്ത പന്നിയെ കണ്ടത്. തൊണ്ടിമുതലും പ്രതികളെയും വനം വകുപ്പിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment
0 Comments