വിദ്യാനഗര്‍:(www.evisionnews.in) കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈയ്യാമം വെച്ചതിനെച്ചൊല്ലി മോഷണക്കേസില്‍ പ്രതികളായ മൂന്നുപേര്‍ പൊലീസുകാരെ അക്രമിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വിദ്യാനഗര്‍ കോടതി കോമ്പൗണ്ടിലാണ് സംഭവം.
എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ പി.വി. സുധീഷിനും മറ്റൊരു പൊലീസുകാരനുമാണ് മര്‍ദ്ദനമേറ്റത്. മോഷണക്കേസില്‍ പ്രതികളായ പാലക്കാട് ചാലുശ്ശേരി ആലിക്കരയിലെ മുഹമ്മദ് ഷെറിന്‍ (19), കോഴിക്കോട് കുറ്റ്യാടിയിലെ ഷിജു എന്ന ഷൈജു (28), മുനീര്‍ റഫീഖ് (20) എന്നിവരാണ് പൊലീസുകാരെ അക്രമിച്ചത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊയിനാച്ചി സെന്റ് മേരീസ് ചര്‍ച്ചിലെയും നായന്മാര്‍മൂലയിലെയും ബെണ്ടിച്ചാലിലെയും വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈയ്യാമം വെച്ചതിനെ ചൊല്ലി പൊലീസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തള്ളിയിടുകയുമായിരുന്നു.

Post a Comment
0 Comments