കാഞ്ഞങ്ങാട്:(www.evisionnews.in) മഡിയന്‍ കൂലോം ക്ഷേത്ര കവാടത്തിനു പച്ച പെയിന്റടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഡിയന്‍ കൂലോം ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിജയന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ്ഗ് പൊലീസാണ് കേസെടുത്തത്.മഡിയന്‍ ജംഗ്ഷനിലുള്ള കമാനത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് പച്ച പെയിന്റടിച്ചത്. രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പെയിന്റ് മായ്ച്ചു കളഞ്ഞിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കില്‍ എത്തിയ മൂന്നംഗ മുഖംമൂടി സംഘമാണ് അക്രമം നടത്തിയതെന്നു സംശയിക്കുന്നു. മഡിയനില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ക്ഷേത്ര കമാനത്തില്‍ പച്ച പെയിന്റടിച്ച് സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സംയോജിത ഇടപെടലിലാണ് ഈ ലക്ഷ്യത്തെ തകര്‍ത്തതെന്നു പൊലീസ് പറഞ്ഞു.
അക്രമികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്.

Post a Comment
0 Comments