Type Here to Get Search Results !

Bottom Ad

ആര്‍.എസ്.എസ്. നേതാവിന്റെ വീട്ടിലെ കൊള്ള;പ്രതികളെ പരേഡില്‍ തിരിച്ചറിഞ്ഞു

കാസര്‍കോട്:(www.evisionnews.in) ആര്‍.എസ്.എസ്.മഞ്ചേശ്വരം താലൂക്ക് കാര്യവാഹക് രവീന്ദ്രഷെട്ടിയെയും ഭാര്യയെയും കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസിലെ പ്രതികളെ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം തൂമിനാട്ടെ അബ്ദുല്‍ റഹ്മാന്‍ മുബാറക് (26), മഞ്ചേശ്വരം, കുണ്ടുകൊളക്കയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍ചു എന്ന അന്‍സാര്‍(26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി(രണ്ട്) ന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് സബ്ജയില്‍ നടന്ന പരേഡില്‍ തിരിച്ചറിഞ്ഞത്.

സെപ്തംബര്‍ ഒന്‍പതിനു രാത്രിയാണ് മഞ്ചേശ്വരം കടമ്പാറിലെ രവീന്ദ്രഷെട്ടിയെയും ഭാര്യയെയും അക്രമിക്കുകയും കത്തിമുനയില്‍ നിര്‍ത്തുകയും ചെയ്ത് മുഖം മൂടി സംഘം കൊള്ളയടിച്ച സംഭവം ഉണ്ടായത്. കേസില്‍ ഇപ്പോള്‍ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കിയ രണ്ടു പ്രതികളെയും ഇംതിയാസ് (28), മൊയ്തീന്‍ അന്‍സാര്‍(23) എന്നിവരെയും അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ തിരിച്ചറിയല്‍ പരേഡിനു വിധേയരായവരാണ് ആക്ഷനു നേരിട്ടു പങ്കെടുത്തതെന്നു പൊലീസ് പറഞ്ഞു. കേസില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടിപ്പോയ ഓട്ടോ ഡ്രൈവര്‍ കെദുമ്പാടിയിലെ ഹനീഫിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇയാള്‍ വേഷം മാറി കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. കര്‍ണ്ണാടക, ഷിമോഗയിലെ ഒരു ആദിവാസി ഊരില്‍ ഹനീഫ വേഷം മാറി ജോലി തേടിയെത്തിയിരുന്നതായും പൊലീസിനു സൂചനലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ. കെ.പ്രമോദിന്റെ നേതൃത്വത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം അവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. അപരിചിതനായ ഒരാള്‍ ജോലി അന്വേഷിച്ചു വന്നിരുന്നുവെന്നു ആദിവാസികള്‍ പൊലീസിനു മൊഴി നല്‍കി. ഒളിവില്‍ കഴിയുന്ന യൂസഫിനായി തിരച്ചില്‍ തുടരുകയാണ്.






Post a Comment

0 Comments

Top Post Ad

Below Post Ad