Type Here to Get Search Results !

Bottom Ad

ടി ഉബൈദ് ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ പാലമായി വര്‍ത്തിച്ചു.കാനേഷ് പൂനൂര്


കാസര്‍കോട്: (www.evisionnews.in)കാലം മാറിക്കൊണ്ടിരിക്കുന്തോറും ടി. ഉബൈദിന്റെ രചനകള്‍ക്ക് പ്രസക്തിയേറുകയാണെന്നും മലയാളത്തെ മാത്രമല്ല, ഭാഷകളെ മൊത്തം സ്‌നേഹിച്ച ഉബൈദ് കന്നഡ-മലയാള ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ മനുഷ്യത്വത്തിന്റെ ഒരു പാലമായി വര്‍ത്തിച്ചുവെന്നുംപ്രശസ്ത സാഹിത്യകാരന്‍ കാനേഷ് പൂനൂര്‍.
ഉബൈദ് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദി നഗരസഭാ വനിതാഭവന്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യവേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. ടി. ഉബൈദിന്റെ രചനകളും ഓര്‍മ്മകളും ഉള്‍പ്പെടുത്തി ടി.കെ. അബ്ദുല്ലക്കുഞ്ഞി എഡിറ്റ് ചെയ്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി പുറത്തിറക്കിയ 'ടി. ഉബൈദ് രചനകള്‍, ഓര്‍മ്മകള്‍, പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. ഇബ്രാഹിം ബേവിഞ്ചക്ക് നല്‍കി കാനേഷ് പുനൂര്‍ നിര്‍വഹിച്ചു. 
ടി.കെ അബ്ദുല്ല കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. സിനിമകളില്‍ മാപ്പിളപ്പാട്ട് ഉപയോഗിക്കണമെന്ന് ആദ്യം പറഞ്ഞതും എഴുതിയതും ടി. ഉബൈദാണ്. എന്നാല്‍ ഉബൈദ് കൂടുതല്‍ പോപ്പുലറാവാതെ പോയത് അദ്ദേഹത്തിന്റെ കൃതികള്‍ ലഭ്യമല്ലാതിരുന്നത് കൊണ്ടാണെന്നും അബ്ദുല്ല കുഞ്ഞി പറഞ്ഞു.
പ്രശസ്ത കഥാകാരന്‍ പ്രൊഫ. അംബികാസുതന്‍ മാങ്ങാട് മുഖ്യാതിഥിയായി. പ്രശസ്ത കര്‍ട്ടൂണിസ്റ്റ് ബിഎം.ഗഫൂര്‍,ടി.ഇ. അബ്ദുല്ല, പത്മനാഭന്‍ ബ്ലാത്തൂര്‍, അഷ്‌റഫലി ചേരങ്കൈ, വി.വി പ്രഭാകരന്‍, എ.എസ് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. 
സാഹിത്യവേദി സെക്രട്ടറി ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മധൂര്‍ ഷരീഫ് നന്ദിയും പറഞ്ഞു. 
കവിയരങ്ങ് പ്രശസ്ത കവി രാധാകൃഷ്ണന്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി വൈസ് പ്രസിഡണ്ട് പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണ ഉളിയത്തടുക്ക, രാഘവന്‍ ബെള്ളിപ്പാടി, ബാലകൃഷ്ണന്‍ ചെര്‍ക്കള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എരിയാല്‍ അബ്ദുല്ല. കെ.എച്ച് മുഹമ്മദ്, കെ.ജി. റസാഖ്, ഇബ്രാഹിം അങ്കോല, എ. ബെണ്ടിച്ചാല്‍, താജുദ്ദീന്‍ ബാങ്കോട്, മധു എസ്. നായര്‍, ഷാന്‍ പടഌ പി.വി.കെ. അരമങ്ങാനം, എന്നിവര്‍ കവിത ചൊല്ലി. 
സാഹിത്യവേദി ട്രഷറര്‍ മുജീബ് അഹ്മദ് സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.


keywords : kasragod-sahityavedi-language-kannada-malayalam-t-ubaid

Post a Comment

0 Comments

Top Post Ad

Below Post Ad