Type Here to Get Search Results !

Bottom Ad

എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഇന്റര്‍ കോണ്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്:(www.evisionnews.in) ശാഖ തലങ്ങള്‍ മുതല്‍ ജില്ലാ തലങ്ങള്‍ വരെ സംഘടനയെ ശക്തിപ്പെടുത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രക്രാരം സംഘടിപ്പിക്കുന്ന ജില്ലാ ഇന്റര്‍ കോണ്‍ ഒക്ടോബര്‍ 10 രാവിലെ 10.30 ന് സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും 11.30 ന് ആരംഭിക്കുന്ന ആദ്യ സെഷനില്‍ മജീദ് ബാഖവി അല്‍ ഇഹ്‌സാന്‍ എന്ന വിഷയമവതരിപ്പിക്കും, സെഷന്‍ 2 ,ഉച്ചയ്ക്ക് 12.30 ന് തുടങ്ങും പ്രസ്ഥാനികം സെഷന്‍, ജില്ലാ വൈസ് പ്രസിഡണ്ട് സലാം ഫൈസി പേരാല്‍ ആ മുഖം നടത്തും ഹൈദരലി വാഫി മലപ്പുറം വിഷയമവതരിപ്പിക്കും, സെഷന്‍ 3 ഉച്ചയ്ക്ക് 2.15 ന് തുടങ്ങും സുഹൈര്‍ അസ്ഹരി ആമുഖ പ്രഭാഷണം നടത്തും ഡൈനാമിക്ക് ലീഡര്‍ഷിപ്പ് എന്ന വിഷയം അഹ്മ്മദ് വാഫി കക്കാട് അവതരിപ്പിക്കും, സെഷനല്‍ 4 ഉച്ചയ്ക്ക് 3.20 ന് തുടങ്ങും റഹിം മുഴലി ഇഫക്ടീവ് മീറ്റിംങ്ങ് ആന്റ് ഓഫ് സ് മാനേജ് മെന്റ് വിഷയമവതരിപ്പിക്കും, ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍ ആമുഖ പ്രഭാഷണം നടത്തും പരിപാടിയില്‍ സമസ്തയുടെയും പോഷക സംഘടനയുടെയും നേതാക്കള്‍ അനുഗ്രഹ പ്രഭാഷണം നടത്തും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ ഉപസമിതികളുടെ ഭാരവാഹികള്‍, മേഖല ഭാരവാഹികള്‍, ക്ലസ്റ്റര്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിംങ്ങ് സെക്രട്ടറി എന്നിവര്‍ നിര്‍ബന്ധമായും സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad