കാസര്‍കോട്:(www.evisionnews.in) നഗരമധ്യത്തിലെ ഒറ്റക്കെട്ടിടത്തില്‍ അഞ്ചുസിനിമാശാലകള്‍ പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ കോംപ്ലക്‌സിലടക്കം പതിനഞ്ചില്‍ പരം ബഹുനില കെട്ടിടങ്ങളില്‍ അഗ്നിശമന സുരക്ഷയില്ല. ഈ കെട്ടിടങ്ങളില്‍ പലതും നിര്‍മിച്ചത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ബന്ധപ്പെട്ട അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങളില്‍ നഗരമധ്യത്തിലെ ഗവ.ജനറല്‍ ആശുപത്രിയും കെ എസ് ആര്‍ ടി സിയുടെ തുളുനാട് കോംപ്ലക്‌സുമുണ്ട്.
നഗരത്തിലെ രണ്ട് മദ്യശാലകള്‍, പുതിയ ബസ്റ്റാന്റ് പരിസരത്തെ ലോഡ്ജുകള്‍, ആശുപത്രികള്‍, ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലും നിയമാനുസൃതം സ്ഥാപിക്കേണ്ട അഗ്നിശമന സുരക്ഷാ സംവിധാനം ഇല്ല. ഇത് സ്ഥാപിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടും അവര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. ഈ നിയമ ലംഘനങ്ങള്‍ക്ക് രാഷ്ടീയ നേതൃത്വത്തിലെ ചിലര്‍ ഒത്താശ ചെയ്യുന്നുണ്ട്.

അഗ്നിസുരക്ഷാ ക്രമീകരണം ഇല്ലാതെ ആപല്‍കരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ ജില്ലാ കലക്ടര്‍ക്കും നഗരസഭയ്ക്കും നോട്ടീസ് നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ നോട്ടീസ് അയച്ചവര്‍ പിഴയീടാക്കലില്‍ നിന്ന് രക്ഷപ്പെടാന്‍ ഭരണകക്ഷി നേതാക്കളെയും കൂട്ടി തിരുവനന്തപുരത്തെത്തി നേരിട്ട് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. നഗരസഭാ സ്റ്റോപ്പ് മെമ്മോ നല്‍കിയ തിയേറ്റര്‍ ഉടമ ഇങ്ങനെ സ്‌റ്റേ സമ്പാദിച്ച് കഴിഞ്ഞു. പിഴയീടാക്കലില്‍ നിന്ന് നിയമ ലംഘകരായ കെട്ടിട ഉടമകള്‍ ഭരണ കക്ഷി നേതാക്കളുടെ ശുപാര്‍ശയില്‍ രക്ഷപ്പെടുമ്പോള്‍ സര്‍ക്കാറിന് നഷ്ടമാവുന്നത് കോടികളാണ്.

Post a Comment
0 Comments