കാസര്‍കോട്:(www.evisionnews.in) കെ പി ആര്‍ റാവു റോഡിലെ സിനിമാശാലാ കോംപ്ലക്‌സില്‍ അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥാപിക്കാത്ത തിയേറ്റര്‍ ഉടമയുടെ നിയമ ലംഘനം അന്വേഷിക്കാന്‍ ബുധനാഴ്ച മുനിസിപ്പല്‍ ജോ.ഡറക്ടര്‍ കാസര്‍ക്കോട്ടെത്തും. തിയേറ്ററില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ നഗരസഭാ ഓഫീസ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ഭരണതലത്തില്‍ സ്വാധീനം ചെലുത്തി തിയേറ്റര്‍ ഉടമ സ്‌റ്റേ സമ്പാദിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ജോ.ഡയറക്ടര്‍ നേരിട്ടെത്തുന്നത്. അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് മുനിസിപ്പല്‍-സംസ്ഥാന-കേന്ദ്ര കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ ലംഘനമാണെന്നും കാണിച്ച് ഫയര്‍ഫോഴ്‌സ് അധികൃതര്‍ ജില്ലാ കളക്ടര്‍ക്കും മുനിസിപ്പല്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.

Post a Comment
0 Comments