Type Here to Get Search Results !

Bottom Ad

ഇരിയ മഹാത്മാ പബ്ലിക് സ്‌കൂളില്‍ മൂന്നു തലമുറകളുടെ സംഗമവും കൗണ്‍സിലിങ് ക്ലാസും നടത്തി.


കാസര്‍കോട്:(www.evisionnews.in)ഇരിയ മഹാത്മാ പബ്ലിക് സ്‌കൂളില്‍ തലമുറകളുടെ സംഗമവും കൗണ്‍സലിങ് ക്ലാസ്സും നടന്നു. വയോജന വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂളിലെ കുട്ടികള്‍ അവരുടെ മാതാപിതാക്കളെയും മുത്തശ്ശന്‍,മുത്തശ്ശി എന്നിവരോടൊപ്പമാണ് പരിപാടിയില്‍ പങ്കെടുത്തത്.ചടങ്ങില്‍ മുപ്പത്തഞ്ചോളം വയോജനങ്ങളെ ആദരിച്ചു. തങ്ങളുടെ ജീവിതാനുഭവങ്ങളും പങ്കുവെച്ചു.അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം രാജഗോപാല്‍ ഉല്‍ഘാടനം ചെയ്തു.
'പുതതലമുറയിലെ മൂല്യബോധം ' എന്ന വിഷയത്തില്‍ ജെ സി ഐ പരിശീലകന്‍ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ കൗണ്‍സിലിങ് ക്ലാസ്സെടുത്തു.സ്‌കൂള്‍ മാനേജര്‍ വി.രാജന്‍ ബാലൂര്‍ അദ്ധ്യക്ഷത വഹിച്ചു.കാവുങ്കല്‍ നാരായണന്‍, വി തുളസി, ഗോകുല്‍ ജി, തോമസ് രാജപുരം, നാരായണി ടീച്ചര്‍ അമ്പലത്തറ, എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉഷ ശശീന്ദ്രന്‍ സ്വാഗതവും സുഗുണന്‍ ഇരിയ നന്ദിയും പറഞ്ഞു.

keywords : eriya-mahathma-college-school-council-class

Post a Comment

0 Comments

Top Post Ad

Below Post Ad