Type Here to Get Search Results !

Bottom Ad

ചിറ്റാരിക്കാലിലെ വ്യാപാരി ബേബിയുടെ മരണം; ദുരൂഹതകള്‍ നീക്കണമെന്ന് കോണ്‍ഗ്രസ്

ചിറ്റാരിക്കാല്‍: (www.evisionnews.in)ചിറ്റാരിക്കാല്‍ രാജഗിരിയിലെ വ്യാപാരിയായിരുന്ന മച്ചിയാനിക്കല്‍ ബേബിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ പോലീസ് തയാറാകണമെന്ന് രാജഗിരിയില്‍ ചേര്‍ന്ന ബൂത്ത് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. മരണം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.
സിപിഎമ്മിലെ ഉന്നതരുടെയും ഇതില്‍ ഒരാളുടെ മകന്റെയും പേരുകള്‍ വ്യാപാരി എഴുതിയ ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് യോഗം ആരോപിച്ചു. 
മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. 
ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു. ജോസ് പൂഴിക്കനടയില്‍ അധ്യക്ഷനായി. മൈക്കിള്‍ കൂമ്പുക്കല്‍, ബിജു വടക്കന്‍, മാത്യു പൂക്കളത്തേല്‍, ബേബി പന്തപ്പള്ളി, ജോര്‍ജ് പൊടിമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad