കാസര്‍കോട്.(www.evisionnews.in)സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ വനിതാ ശാക്തീകരണ ബോധവല്‍ക്കരണ ശില്പശാല നടത്തി. സംസ്ഥാന വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ജാഗ്രതാ സമിതികളുടെ അനിവാര്യതയെ സംബന്ധിച്ചും ക്ലാസ്സെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറും മന:ശാസ്ത്ര വിദഗ്ധനുമായ ഡോ. ഉമര്‍ ഫാറൂഖ് ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍ സുകുമാരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ ബാവ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ രമേശന്‍ സ്വാഗതവും വികസന സ്ഥിരം സമിതി അധ്യക്ഷ എ റ്റി സറീന നന്ദിയും പറഞ്ഞു.
keywords : woman-empowerment-awareness

Post a Comment
0 Comments