പിലിക്കോട് .(www.evisionnews.in)ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പിലിക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിചിത്ര പ്രദര്‍ശനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഷൈലജ ഉദ്ഘാടനം ചെയ്തു. പി ടി എ എക്‌സിക്യുട്ടീവ് അംഗം സി എം റഹ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ചെറുവത്തൂര്‍ എ ഇ ഒ കെ സദാനന്ദന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹന്‍, ഹെഡ്മാസ്റ്റര്‍ കെ പി രാജശേഖരന്‍, നിര്‍മ്മല്‍ കുമാര്‍ കാടകം, സ്റ്റാഫ് സെക്രട്ടറി ടി കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ ബാലചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അനുരാഗ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments