Type Here to Get Search Results !

Bottom Ad

സുരക്ഷ ഉറപ്പു വരുത്താതെ ഓടിയ 25 ചരക്കുവാഹനങ്ങള്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്:(www.evisionnews.in) നിര്‍മ്മാണ വസ്തുക്കളുമായി മതിയായ സുരക്ഷ ഉറപ്പുവരുത്താതെ ഓടിയ 25 വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസെടുത്തു. ശരിയായ രീതിയില്‍ വസ്തുക്കള്‍ ലോഡ് ചെയ്യാതെയും വാഹനം ചലിക്കുമ്പോള്‍ പുറത്തേക്ക് പൊടിയും കല്ലുകളും പുറത്തേക്ക് തെറിച്ച് മറ്റു റോഡുപയോക്താക്കള്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധത്തിലും വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. 25,000 രൂപയോളം പിഴ ഈടാക്കി. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് ഇത്തരം അപകടങ്ങളുടെ പ്രധാന ഇര. അതിവേഗം പോകുമ്പോള്‍ മുഖത്തും കണ്ണിലും വന്നു പതിക്കുന്ന ചെറിയ തരി പോലും ഗുരുതരമായ അപകടത്തിലേക്ക് നയിക്കുവെന്നതിനാലാണ് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടികള്‍ ആരംഭിച്ചത്. എം വി ഐ എ കെ രാജീവന്റെ നേതൃത്വത്തില്‍ എ എം വി ഐ മാരായ സജി ജോസഫ്, രാമനാഥ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. എല്ലാ ഡ്രൈവര്‍മാരും മറ്റുളള റോഡുപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അപകടമുണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടി ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad