കാസര്‍കോട്.(www.evisionnews.in)സാക്ഷരതാമിഷന്‍ ഡയറക്ടറായിചുമതലയേറ്റ് ആദ്യമായി ജില്ലയില്‍ എത്തിയ ഡോ.പി.എസ്.ശ്രീകലക്ക് ജില്ലാസാക്ഷരതമിഷന്റെ നേതൃത്വത്തില്‍സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ ്ഷാള്‍അണിയിച്ചു.സാക്ഷരത മിഷന്‍ ഭാഷ ന്യൂന പക്ഷ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ ജില്ലാ കോഴ്‌സ് കണ്‍വീനര്‍ കെ.രാഘവന്‍ മാസ്റ്റര്‍, ജില്ലാ സാക്ഷരതമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പപ്പന്‍ കുട്ടമത്ത്, രാജന്‍ പൊയിനാച്ചി, കീ റിസോഴ്‌സ് പേഴ്‌സണ്‍ ടി.വി.രാഘവന്‍ ജില്ലാ പഞ്ചായത്ത്‌സുപ്രണ്ട് റോയ്‌തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവിധ ബ്ലോക്കുകള്‍ക്കും നഗരസഭകള്‍ക്കുംവേണ്ടി നോഡല്‍ പ്രേരക്മാരായ ഗ്രേസിവേഗാസ്, സി,കെ.പുഷ്പകുമാരി, തങ്കമണി.എ, മേരിക്കുട്ടി അബ്രഹാം, പി വി വിദ്യ, ആയിഷാ മുഹമ്മദ്, ഇ രാധ, ഡി വിജയമ്മ എന്നിവര്‍ ഷാള്‍അണിയിച്ചു.തുടര്‍ന്ന് നോഡന്‍ പ്രേരക്മാരുടെ യോഗം ചേര്‍ന്നു.ജില്ലാ സാക്ഷരതമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് സ്വാഗതവും എം.എന്‍.സി.ഇ.സി പ്രേരക് പി.പരമേശ്വര നായ്ക്ക് നന്ദിയും പറഞ്ഞു.

Post a Comment
0 Comments