ഉദുമ:(www.evisionnews.in) പ്രശസ്ത കഥാ കൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ' ബിരിയാണി ' കഥ ഉദുമക്കാര്‍ കൂട്ടായ്മ ചര്‍ച്ച ചെയ്തു.ഉദുമ പ്രൈം എജുക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടി എഴുത്തുകാരന്‍ സുബൈദ നീലേശ്വരം ഉദ്ഘാടനം ചെയ്തു.കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഫാറൂഖ് കാസ്മി സ്വാഗതം പറഞ്ഞു
പ്രതിഭ രാജന്‍ വിഷയം അവതരിപ്പിച്ചു. എന്റെ ഉദുമ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തിലെ പ്രോത്സാഹന സമ്മാനം പി.വി.സുജിത്ത് ഉദയ മംഗലത്തിന് കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിള്‍ അസി: എഞ്ചിനീയര്‍ എം.രാധാ കൃഷ്ണന്‍ നായര്‍ സമ്മാനിച്ചു. കെ.എ.ഗഫൂര്‍ മാസ്റ്റര്‍, കെ.വിശാലന്‍ , ഡോക്ടര്‍ കെ.എം.അബ്ദുല്‍ അഷറഫ്, .കെ.എ.ഷുക്കൂര്‍,കെ.രാഘവന്‍ ഉദുമ, സതൃഭാമ പറക്കാട്, എസ്.വി.അബ്ദുല്ല, ഡോക്ടര്‍ അഹമ്മദ്ഫയാസ്, ബി.എം. സാദിഖ്, രത്‌നാകരന്‍ മാങ്ങാട്, ടി.എം മുസ്തഫ കാപ്പില്‍, കെ.മുരളി പ്രസാദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
keywords : biryani-book-discussion-udumakkar

Post a Comment
0 Comments