കാസര്‍കോട്.(www.evisionnews.in)കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഒക്ടോബര്‍ 16 ഞായറാഴ്ച ഉപ്പള സി.എച്ച്.സൗധത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.നിരന്തര പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഹനിക്കപ്പെടുകയും അനുദിനം ഭാഷാ വിരുദ്ധ ഉത്തരവുകള്‍ ഇറക്കി ഭാഷാ പഠനം തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനുള്ള താക്കീതായിരിക്കും ഈ സമ്മേളനമെന്ന് ഉപ്പളയില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.കെ. അലി മാസ്റ്റര്‍ പറഞ്ഞു.
ടി.എ.മൂസ (രക്ഷാധികാരി ), എം.കെ.അലി മാസ്റ്റര്‍ (ചെയര്‍മാന്‍) യഹ്യാഖാന്‍ (ജനറല്‍ കണ്‍വീനര്‍), ഇല്യാസ് മംഗല്‍പാടി (ട്രഷറര്‍) അഷ്‌റഫ്.കെ.വി.(പ്രോഗ്രാം), അബ്ദുല്‍ റഷീദ് ചള്ളങ്കയം (ഫുഡ്), മുനീര്‍ (പബ്ലിസിറ്റി), സുബൈര്‍ (ഫൈനാന്‍സ്), അബ്ദുല്‍ റസാഖ് (റിസപ്ഷന്‍), സിറാജുദ്ദീന്‍ ഉപ്പള (സപ്ലിമെന്റ് ), നൗഷാദ് ഡിപ്പാര്‍ (ലൈറ്റ് & സൗണ്ട് ), മൊയ്തീന്‍ ( സ്റ്റേജ് ) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
യഹ്യാ ഖാന്‍ ,ഇല്യാസ്, അഷ്‌റഫ് ,അബ്ദുല്‍ റഷീദ്, മുനീര്‍, സുബൈര്‍, അബ്ദുല്‍ റസാഖ്, സിറാജുദ്ദീന്‍ ഉപ്പള, മൊയ്തീന്‍, നൗഷാദ്, ലത്തീഫ് ഇച്ചിലംകോട്, അബ്ദുല്‍ സത്താര്‍ ബായാര്‍ എന്നിവര്‍ സംബന്ധിച്ചു.
keywords : katf-kasaragod-education-conference-october-16-uppala-committee

Post a Comment
0 Comments