പയ്യന്നൂര്‍:(www.evisionnews.in)പയ്യന്നുരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. മാവിച്ചേരിയിലെ വി.വി.രാജന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. ജൂലൈ 17നു വീട് പൂട്ടി വിദേശത്തു പോയതായിരുന്നു.കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണാഭരണമാണു നഷ്ടപെട്ടത്. ഗള്‍ഫിലുള്ള മകന്റെ അടുത്തേക്ക് വിസിറ്റിങ് വീസയില്‍ ഭാര്യയെയും കൂട്ടി പോയതായിരുന്നു രാജന്‍.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
keywords : payyanur-door-robbery-13-gold

Post a Comment
0 Comments