Type Here to Get Search Results !

Bottom Ad

കാസര്‍കോടിനെ പരസ്യവിസര്‍ജ്ജന വിമുക്തജില്ലയായി പ്രഖ്യാപിച്ചു


കാസര്‍കോട് .(www.evisionnews.in) തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താത്ത ജില്ലയായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. 38 പഞ്ചായത്തുകളിലായി 12689 ശുചിമുറികള്‍ നിര്‍മ്മിച്ചാണ് ജില്ല സംസ്ഥാനത്തെ നാലാമത്തെ ഒ ഡി എഫ് ജില്ലയായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപന ചടങ്ങ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഈ നേട്ടമെന്ന് എം എല്‍ എ പറഞ്ഞു. കാസര്‍കോട് നഗരത്തില്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് എം എല്‍ എ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളകടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. 

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടയും കൂട്ടായ്മയുടെ ഫലമാണിതെന്ന് കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ആദ്യം ഒഡി എഫ് ആയി പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനും 1202 ശുചിമുറികള്‍ സ്ഥാപിച്ച ബളാല്‍ ഗ്രാമപഞ്ചായത്തിനും ആദ്യ ഒ ഡി എഫ് ബ്ലോക്ക് പഞ്ചായത്തായ നീലേശ്വരത്തിനുമുളള പുരസ്‌കാരങ്ങള്‍ എം എല്‍ എ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ എ ജലീല്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എ ഡി എം കെ അംബുജാക്ഷന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍ സ്വാഗതവും അസി. കോര്‍ഡിനേറ്റര്‍ വി സുകുമാരന്‍ നന്ദിയും പറഞ്ഞു. 

ജലനിധിയുടെ 8.19കോടി രൂപയുടെ സാമ്പത്തിക സഹായമുപയോഗിച്ചാണ് ബളാല്‍ പഞ്ചായത്തുള്‍പ്പെടെയുള്ള 10 ഗ്രാമ പഞ്ചായത്തുകള്‍ ലക്ഷ്യം കൈവരിച്ചത്. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് ഇതുവരെ ഒഡിഎഫ് ആയി പ്രഖ്യാപിച്ച ജില്ലകള്‍. 5319 ശുചിമുറികളാണ് ജലനിധിയുടെ സഹായത്തോടെ നിര്‍മ്മിച്ചത്.

keywords : first-odf-district-kasaragod-collector-k-jeevanbabu

Post a Comment

0 Comments

Top Post Ad

Below Post Ad