Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കണ്ണൂരില്‍, കായിക മേള മലപ്പുറത്ത്


തിരുവനന്തപുരം:(www.evisionnews.com)  ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കണ്ണൂരില്‍ നടത്താന്‍ തീരുമാനം. സ്‌കൂള്‍ കായിക മേളയ്ക്ക് മലപ്പുറം വേദിയാവും. എറണാകുളം ജില്ലയില്‍ കലോല്‍സവം നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ ജില്ലയില്‍ പലവിധ അസൗകര്യങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കലോല്‍സവം കണ്ണൂരിലേക്ക് മാറ്റിയത്. കലോല്‍സവത്തിന്റെയും കായിക മേളയുടെയും തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം, കലോല്‍സവവേദി തീരുമാനിക്കാനായി വിളിച്ചുചേര്‍ത്ത യോഗം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിച്ചു. അധികാരമേറ്റ് മാസങ്ങളായിട്ടും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുകയോ പരാതികള്‍ കേള്‍ക്കാന്‍ തയാറാവുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് യോഗം ബഹിഷ്‌കരിച്ചത്.


Keywords:state-school-kalothsavam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad