കാസര്‍കോട്.(www.evisionnews.in)അനിശ്ചിതത്വത്തിന് വിരാമം കാസര്‍കോട് ഗവ.കോളേജ് യൂണിയന്‍ യു.ഡി.എസ്.എഫ് ഭരിക്കും.കാസര്‍കോട് ഗവ.കോളേജില്‍ 9 മേജര്‍ സീറ്റുകളിലേക്കും 18 മൈനര്‍ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ യുഡിഎസ്എഫിന് 3 മേജര്‍ സീറ്റും 8 മൈനര്‍ സീറ്റുമടക്കം മൊത്തം 11 സീറ്റുകള്‍ ലഭിച്ചു. എസ്എഫ്‌ഐക്ക് 6 മേജര്‍ സീറ്റും 4 മൈനര്‍ സീറ്റുകളുമടക്കം 10 സീറ്റുകളാണ് ലഭിച്ചത്. എബിവിപിക്ക് 5 മൈനര്‍ സീറ്റുകള്‍ ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷനില്‍ യുഡിഎസ്എഫിനും എസ്എഫ്‌ഐക്കും തുല്ല്യ വോട്ടുകളാണ് ലഭിച്ചത്.
ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 26 പേര്‍ ചേര്‍ന്ന് മൂന്ന് പേരെ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ യൂണിയന്‍ ഭരണം യുഡിഎസ്എഫ് ലഭിച്ചേക്കും . ഇതോടെ കോളജ് ഭരണം ആര്‍ക്കായിരിക്കുമെന്ന തര്‍ക്കത്തിന് വിരമം കുറിക്കും
അതേസമയം, ആറ് മേജര്‍ സീറ്റുകള്‍ ലഭിച്ച തങ്ങള്‍ക്കാണ് യൂണിയന്‍ ഭരണം നിയന്ത്രിക്കാന്‍ കഴിയുക എന്ന് എസ്എഫ്ഐയും അവകാശപ്പെടുന്നുണ്ട്.
യൂണിയന്‍ ഭാരവാഹികള്‍.
ചെയര്‍മാന്‍: ഉമ്മര്‍ സി ( യുഡിഎസ്എഫ്)
വൈസ് ചെയര്‍മാന്‍: ശരണ്യ എസ് (എസ് എഫ് ഐ )
ജനറല്‍ സെക്രട്ടറി: ഫിറോസ് ഷാ ( യുഡിഎസ്എഫ്)
ജോ. സെക്രട്ടറി: കാവ്യ (എസ് എഫ് ഐ )
യുയുസി : മിഥുന്‍ (എസ്എഫ്ഐ), ആല്‍ബിന്‍ ജോസ് (യുഡിഎസ്എഫ്)
ജനറല്‍ ക്യാപ്റ്റന്‍ : വിഷ്ണു ദാസ് (എസ് എഫ് ഐ )
എഡിറ്റര്‍ : ഡാര്‍വിന്‍ ഫ്രാന്‍സിസ് (എസ് എഫ് ഐ )
സ്പോര്‍ട് ക്യാപ്റ്റന്‍ വിഷ്ണുദാസ് (എസ് എഫ് ഐ
ഫൈന്‍ ആര്‍ട്സ് : ശ്രീരാജ് പി.കെ (എസ് എഫ് ഐ )
keywords : kasaragod-government-udsf-win-election

Post a Comment
0 Comments