Type Here to Get Search Results !

Bottom Ad

ലൈസന്‍സ് പുതുക്കിയില്ല കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാള്‍ പൂട്ടി



കാഞ്ഞങ്ങാട്: (www.evisionnews.in) ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാള്‍ പൂട്ടി. ആയിര കണക്കിന് യാത്രക്കാര്‍ ദിനം പ്രതി വന്നു പോകുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വര്‍ഷങ്ങളായി ഒന്നാം പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളാണ് പൂട്ടിയത്. ഇതോടെ ഒന്നാം ഫ്ളാറ്റ് ഫോമില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചായ കുടിക്കാന്‍ ഫ്ളാറ്റ്ഫോമിന്റ്

ഒരറ്റത്തുള്ള മില്‍മ ബൂത്തിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ഫ്ളാറ്റ് ഫോമുകളിലുമായി നിലവില്‍ മില്‍മ ബൂത്ത് അടക്കം മൂന്ന് ടീ സ്റ്റാളുകളാണുള്ളത്. ഒന്നാമത്തെ ഫ്ളാറ്റ്ഫോമില്‍ മില്‍മ ബൂത്തടക്കമുള്ള രണ്ടു സ്റ്റാളും രണ്ടാമത്തെ ഫ്ളാറ്റ് ഫോമില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ഒരു ടീ സ്റ്റാളുമാണുള്ളത്. ഇതില്‍ ഏറെ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ടീ സ്റ്റാളാണ് പൂട്ടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad