Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പ്; മന്ത്രിയുടെ തട്ടകത്തില്‍ നിലം തൊടാതെ എ.ഐ.എസ്.എഫ്


കാസര്‍കോട്.(www.evisionnews.in)ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല.ജില്ലക്കാരനായ മന്ത്രി ഇ-ചന്ദ്രശേഖരന്റെ പാര്‍ട്ടിയുടെ വിദ്യര്‍ത്ഥി സംഘടന ക്യമ്പസുകളില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലാതായികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.കാസര്‍കോട് ഗവ.കോളേജ് അടക്കമുളള പ്രധാന കോളേജുകളില്‍ എസ്.എഫ്.ഐ ഒറ്റയ്ക്കാണ് മത്സരിച്ചത്.മറ്റുള്ള കോളേജുകളിലും എ.ഐ.എസ്.എഫിന് നേട്ടമുണ്ടാക്കാനായില്ല.

ജെ.എന്‍.യു അടക്കുമുള്ള ദേശീയ ക്യമ്പസുകളില്‍ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ എ.ഐ.എസ്.എഫ് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ജില്ലയിലെ ക്യാമ്പസുകളിലാവട്ടെ എ.ഐ.എസ്.എഫിന് ക്ഷീണം സംഭവിക്കുകയാണ് .

എ.ഐ.എസ്.എഫിന്റെ നിലവിലെ അവസ്ഥ സി.പി.ഐ നേതൃത്വം ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

keywords : kasaragod-government-college-election-minister-aisf

Post a Comment

0 Comments

Top Post Ad

Below Post Ad