Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ ദേശീയ പാതയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം- ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍


കാസര്‍കോട്:(www.evisionnews.in)  നാല് വരിപാത യാഥാര്ഥ്യമാകുമ്പോള്‍ വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിന്നും നായന്മാര്‍മൂല വരെ ഫ്‌ളൈ ഓവര്‍(മേല്‍പ്പാലം) നിര്‍മ്മിക്കണമെന്ന് ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഇതിന് ദേശീയ പാത അതോറിട്ടിക്ക് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വാഹനാപകടങ്ങള്‍ തടയാന്‍ സ്പീഡ് ക്യാമറകളും ട്രാഫിക് റഗുലേറ്ററി ലൈറ്റുകളും സ്ഥാപിക്കാന്‍ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.  23 സ്പീഡ് ക്യാമറകളും ഒമ്പത് ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും. അപകടം കുറയ്ക്കാന്‍ കെ എസ് ടി പി റോഡില്‍ 12 സ്പീഡ് ക്യാമറകളാണ് സ്ഥാപിക്കുക. ട്രാഫിക് സിഗ്നലുകള്‍ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് സ്ഥാപിക്കുക.  നകാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍  സീബ്ര ലൈന്‍, വാണിംഗ് ബോര്‍ഡുകള്‍, ബാരിക്കേട് തുടങ്ങിയവ സ്ഥാപിക്കുന്നതിന് കെ എസ് ടി പി, പോലീസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുളള റോഡ് അറ്റകുറ്റപണി നടത്താന്‍ പി ഡബ്ലു ഡി റോഡ്‌സിന് നിര്‍ദ്ദേശം നല്‍കി.കാസര്‍കോട് നഗരത്തിലും സമീപ പ്രദേശത്തുമുളള റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ അംഗീകാരമുളളതാണോ എനന് പരിശോധിക്കുകയും അനാവശ്യ ബോര്‍ഡുകള്‍ എടുത്ത് മാറ്റാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ എ അഭിജിത്ത്, ഡി വൈ എസ് പി എം വി സുകുമാരന്‍, പി ഡബ്ല്യു (റോഡ്‌സ്) അസി. എഞ്ചിനീയര്‍ എ കെ ഷാജി, അസി. എഞ്ചിനീയര്‍ (എന്‍ എച്ച്) പി പ്രകാശ്, കെ എസ് ടി പി അസി. എഞ്ചിനീയര്‍ പി മധു, എം വി ഐ എ കെ രാജീവന്‍, കെ വി രഘുനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.  


Keywords: kasaragod-vidyanagar-nayanmarmoola-fly-over-bridge

Post a Comment

0 Comments

Top Post Ad

Below Post Ad