കാസര്‍കോട്: (www.evisionnews.in)സി.എച്ച് മുഹമ്മദ് കോയയെ സ്മരിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഒക്‌ടോബര്‍ 11 (ചൊവ്വ)ന് രാവിലെ 10 മണിക്ക് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.മുനിസിപ്പല്‍ കൗണ്‍സിലര്‍ തൊട്ട് കേരള മുഖ്യമന്ത്രി പദം വരെ അലങ്കരിച്ച സി.എച്ചിന്റെ ജീവിതവും, രാഷ്ട്രീയ ശൈലിയും, കാഴ്ചപ്പാടും പുതുതലമുറക്ക് പകര്‍ന്നു നല്‍കലും, ഓര്‍മ്മ പുതുക്കലുമാണ് അനുസ്മരണപരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. മുസ്ലിം ലീഗ് അഖിലേന്ത്യ ട്രഷററും, കേരളസംസ്ഥാന പ്രതിപക്ഷ ഉപ നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി സമ്മേളനം ഉല്‍ഘാടനം ചെയ്യും.
keywords : kasaragod-ch-conference-kunjalikutty-inauguration

Post a Comment
0 Comments