Type Here to Get Search Results !

Bottom Ad

കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ്: എം എസ് എഫ് ക്യാമ്പസ് റൈഡ് നടത്തി


കാസര്‍കോട്:(www.evisionnews.in) ഒക്ടോബര്‍ 7 ന് നടക്കാനിരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എം എസ് എഫ് ക്യാമ്പസ് റൈഡ് നടത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം മുഖ്യ പ്രഭാഷണം നടത്തി. 
ഐ.എച്ച്.ആര്‍. ഡി കുമ്പള,ഗവ. കോളേജ് കാസര്‍കോട്,ഗവ.കോളേജ് കുണിയ,അംബേദ്കര്‍ കോളേജ് പെരിയ,സി.കെ. നായര്‍ കോളേജ് പടന്നക്കാട്,നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്,ശറഫ് പടന്ന,ടാസ്‌ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ഫായിസ് കവ്വായി, ഇര്‍ഷാദ് മൊഗ്രാല്‍, ഹമീദ് സി.ഐ, ജാബിര്‍ തങ്കയം, ശറഫുദ്ദീന്‍ കുണിയ, അനസ് എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, കുഞ്ഞബ്ദുല്ല, നവാസ് കുഞ്ചാര്‍, സവാദ് എം പി, റംഷീദ് നമ്പ്യാര്‍ കൊച്ചി, അസ്ഹറുദ്ദീന്‍ മണിയനോടി, റഫീഖ് വിദ്യാനഗര്‍, അഷ്‌റഫ് ബോവിക്കാനം, സൈഫുദീന്‍ അക്കരെ, തൗസീഫ് പടുപ്പ്,സയദ് താഹ, ഉമ്മര്‍ സി, ശഹീന്‍ കുണിയ, ശിഹാബ് പേരാല്‍, മര്‍സൂഖ് റഹ്മാന്‍, അന്‍സാര്‍,മുനവര്‍ സാഹിദ്, ശാലു ചെര്‍ക്കള, മുഹമ്മദ് , ഹസന്‍, മുഷ്താഖ്, ഹുദൈഫ്, മുബഷിര്‍, റഊഫ്, റഹീസ് സംബന്ധിച്ചു.

keywords : college-union-election-msf-camp

Post a Comment

0 Comments

Top Post Ad

Below Post Ad