Type Here to Get Search Results !

Bottom Ad

നുള്ളിപ്പാടിയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒരാള്‍ക്ക് ഗുരുതരം

കാസര്‍കോട്:(www.evisionnews.in) നുള്ളിപ്പാടി ദേശീയപാതയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ നിന്നും ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അപകടം നടന്നത്. ദേശീയപാതയില്‍ നിന്നും നുള്ളിപ്പാടിയിലെ വീട്ടിലേക്കുള്ള റോഡിലേക്ക് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഈ സമയം ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അവസരോചിതമായി ഇടപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ ദമ്പതികളുടെ ദേഹത്ത് കയറാതിരിക്കാനായി ടാങ്കര്‍ ഡ്രൈവര്‍ ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഡിവൈഡറും കടന്ന് എതിര്‍ ദിശയിലെ റോഡിലേക്കെത്തിയ ടാങ്കറില്‍ ഇടിക്കാതിരിക്കാനായി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പാചക വാതക സിലിണ്ടര്‍ ലോറി വെട്ടിക്കുന്നതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്ത പുത്തന്‍ എര്‍ട്ടിഗ കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെന്നി നീങ്ങിയ കാര്‍ വഴിയാത്രക്കാരന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. കര്‍ണ്ണാടക ബല്‍ത്തങ്ങാടി സ്വദേശിയായ ബദറുദ്ദീന്റെ(60) ദേഹത്താണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ മനസാന്നിദ്ധ്യം മൂലമാണ് ടാങ്കര്‍ മറിയാതിരുന്നത്. 




Keywords:Nullippady-Accedent

Post a Comment

0 Comments

Top Post Ad

Below Post Ad