Type Here to Get Search Results !

Bottom Ad

എം.എല്‍.എമാരുടെ ആരോഗ്യ നില ഗുരുതരം, സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹൈബിയും, ഷാഫിയും


തിരുവനന്തപുരം (www.evisionnews.in)  : സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സമരം തുടര്‍ന്നു വരുന്ന എം.എല്‍.എമാരായ ഹൈബി ഈഡനും ഷാഫി പറമ്പിലും സമരം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേഷം തള്ളി. ഇരുവരുടെ നില ഗുരുതരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനാല്‍ ഇരുവരും വളരെ ക്ഷീണിതരാണ്. ഇതേതുടര്‍ന്ന് 15 മിനിട്ട് ഇടവിട്ട് ഡോക്ടര്‍മാര്‍ ഇരുവരെയും പരിശോധിച്ച് വരികയാണ്. ഇതേതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും നിരാഹാര സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ഇവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എംഎല്‍എമാര്‍ക്കൊപ്പമുണ്ട് 

അതേസമയം സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ചര്‍ച്ചയില്‍ മൃഖ്യമന്ത്രി വളരെ പൊസിറ്റീവായിട്ടാണ് സംസാരിച്ചത്. സ്വാശ്രയ മാന്േമെന്റുകള്‍ ഫീസ് കുറയ്ക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. മുഖ്യമന്ത്രിയും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍ എംഎല്‍എ എന്നിവരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Keywords: kerala-assembly-mla s
Tags

Post a Comment

0 Comments

Top Post Ad

Below Post Ad