Type Here to Get Search Results !

Bottom Ad

ജില്ലയില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ സഹചാരി സെന്റര്‍ ഒരുക്കി എസ്.കെ.എസ്.എസ്.എഫ്


കാസര്‍കോട് (www.evisionnews.in) : ആതുരസേവനത്തിന് ജില്ലയില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ സഹചാരി സെന്ററുകളുമായി എസ് കെ എസ് എസ് എഫ്. പതിനൊന്ന് മേഖല കമിറ്റികളുടെ കീഴില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ തുടങ്ങിയ സഹചാരി സെന്ററുകള്‍ വിഖായ ദിനത്തില്‍ പ്രവര്‍ത്തമാരംഭിച്ചു. കാസര്‍കോട് മേഖല വിഖായ സെന്റര്‍ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ്റ്റാന്റ് ചേരൂര്‍ കോംപ്ലക്‌സില്‍ നടന്നു. സുഹൈല്‍ ഫൈസി കമ്പാര്‍ അധ്യക്ഷനായി. സത്താര്‍ ഹാജി അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്, അഷ്‌റഫ് എടനീര്‍ പ്രസംഗിച്ചു, ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി.



ഉദുമ മേഖല സെന്റര്‍ ഉദുമ ജമാഅത്ത് ഷോപ്പിംങ്ങ് കോംപക്‌സില്‍ ജില്ല അഡ് വേഴ്‌സറി ബോര്‍ഡ് കണ്‍വീനറും, കെ എം സി സി ദുബൈ കാസര്‍കോട്് ജില്ല പ്രസിഡന്റുമായ ഹംസ തെട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗം ഉദുമ ടൗണ്‍ ഖത്തീബ് നിസാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റഫീഖ് കളനാട് അധ്യക്ഷത വഹിച്ചു. മേഖല ജന:സെക്രട്ടറി ജൗഹര്‍ വലിയവളപ്പ് സ്വാഗതം പറഞ്ഞു. വിഖായ ദിന സന്ദേശം ത്വലബ കാസറഗോഡ് ജില്ല ജന: സെക്രട്ടറി സലീം ദേളി മുഖ്യ പ്രഭാഷണം നടത്തി.

കുമ്പള സെന്റര്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഖാസിം ഫൈസി സീതാംഗോളി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അബ്ദുല്ല മൗലവി സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് സലാം ഫൈസി പേരാല്‍ മുഖ്യ പ്രഭാഷണം നടത്തി.

കാഞ്ഞങ്ങാട് സെന്റര്‍ നൂര്‍ മസ്ജിദില്‍ ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യക്ഷനായി. മേഖല പ്രസിഡണ്ട് ഷറഫുദ്ധീന്‍ കുണിയ സ്വാഗതം പറഞ്ഞു. പൊതുപരിപാടി കബീര്‍ വൈസി ചെറുകോട് ഉദ്ഘാടനം ചെയ്തു, റശീദ് വൈസി ആറങ്ങാടി പ്രസംഗിച്ചു. മേഖല ജനറല്‍ സെക്രട്ടറി റംശീദ് കല്ലുരാവി നന്ദി പറഞ്ഞു.

തൃക്കരിപ്പൂര്‍ സെന്റര്‍ പടന്നയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഹാരിസ് ഹസനി അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി സുബൈര്‍ ദാരിമി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന വിഖായ സന്ദേശം കൈമാറി. 

ബദിയഡുക്ക സെന്റ്റര്‍ മാര്‍പ്പിനടുക്കയില്‍ സമസ്ത ജില്ലാ മുശാവറ അംഗം ഫസ്‌ലുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ആദം ദാരിമി അദ്ധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി ഖലീല്‍ദാരിമി പ്രസംഗിച്ചു. സലാം ബെളിഞ്ചം സ്വാഗതം പറഞ്ഞു.

പെരുമ്പട്ട സെന്റര്‍ ഓട്ടപ്പടവില്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സക്കരിയ ദാരിമി അദ്ധ്യക്ഷനായി. സ്വാദിഖ് ഓട്ടപ്പടവ് സ്വാഗതം പറഞ്ഞു. ഖലീലുള്ള ദാരിമി പെരുമ്പട്ട മുഖ്യ പ്രഭാഷണം നടത്തി.

ആമത്തലയില്‍ സിറാജുദ്ധീന്‍ തങ്ങള്‍ മലപ്പുറം ഉദ്ഘാടനം ചെയ്തു. യൂസുഫ് ആമത്തല അദ്ധ്യക്ഷനായി

റാഫി അസ്ഹരി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട പ്രമേയ പ്രഭാഷണം നടത്തി. ശിഹാബുദ്ധീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

മുളേരിയ സെന്റര്‍ അഷ്‌റഫ് ഹാജി നാട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഇബ്രാഹിം അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി സവാദ് ദാരിമി സ്വാഗതം പറഞ്ഞു.

മഞ്ചേശ്വരം സെന്റര്‍ ഹൊസങ്കടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മേഖല ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ഇസ്മാഈല്‍ അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.

നീലേശ്വരം മേഖല സഹചാരി സെന്റെര്‍ കോട്ടപ്പുറത്ത് കെ.പി കമാല്‍ ഹാജി ഉദ്ഘാടനം ചെയ്തു. മേഖല ജനറല്‍ സെക്രട്ടറി മുഹമ്മദലി നീലേശ്വരം സ്വാഗതം പറഞ്ഞു.

keywords: Skssf-viqaya-news

Post a Comment

0 Comments

Top Post Ad

Below Post Ad