തിരുവനന്തപുരം:(www.evisionnews.in) മകന് അനധികൃതമായി ജോലി തരപ്പെടുത്തിയെന്ന ചില മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റിയംഗവും ആരോഗ്യമന്ത്രിയുമായ കെകെ ശൈലജ. തന്റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ്. എംടെക് ബിരുദധാരിയായ മകന്‍, വിമാനത്താവള അധികൃതര്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് ജോലിയില്‍ പ്രവേശിച്ചത്. പരിശീലന കാലയളവിന് ശേഷമുള്ള സാധാരണ നടപടി ക്രമമാകും ഇപ്പോള്‍ നടക്കുന്നത്. അമ്മ മന്ത്രിയാണെന്ന കാരണം കൊണ്ട് മുന്‍പേ കിട്ടിയ ജോലിയും മക്കളെയും ഉപേക്ഷിക്കണമെന്നാണോ മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കെകെ ശൈലജ ചോദിച്ചു.
മരുമകളുടെ ജോലിയെക്കുറിച്ച് വരുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്. മകനുമായി വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ മരുമകള്‍ക്ക് കിന്‍ഫ്രയില്‍ അപ്രന്റീസായി ജോലിയുണ്ട്. എംബിഎ ബിരുദമുള്ളയാളാണ് മരുമകളും. ആ നിയമനവും യുഡിഎഫ് ഭരണകാലത്താണ്. വിവാഹം കഴിക്കുന്നതിന് മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനത്തിന് താനെങ്ങനെ ഉത്തരവാദിയാകുമെന്നും ശൈലജ ചോദിക്കുന്നു. മന്ത്രി കെകെ ശൈലജ മകനും മരുമകള്‍ക്കും അനധികൃത നിയമനം
ഒരുക്കിനല്‍കിയെന്ന് ഒരു ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. രണ്ടുപേരെയെങ്കില്‍ അത്രയുമാളുകളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ വീണുപോകരുതെന്നും ശൈലജ ആവശ്യപ്പെട്ടു.
ഒരുക്കിനല്‍കിയെന്ന് ഒരു ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. രണ്ടുപേരെയെങ്കില്‍ അത്രയുമാളുകളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ വീണുപോകരുതെന്നും ശൈലജ ആവശ്യപ്പെട്ടു.
Keywords:minister-kk-shylaja-reject-media-news

Post a Comment
0 Comments