എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നിലവിലുണ്ടായിരുന്ന പോലീസുകാരെ സ്ഥലം മാറ്റിയിരുന്നില്ല. എന്നിട്ടും നിലവിലെ ജില്ലാ ഭാരവാഹികളുള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ദയനീയമായി തോറ്റു. പി. രവീന്ദ്രന്‍ (മഞ്ചേശ്വരം), സുരേന്ദ്രന്‍ (വെള്ളരിക്കുണ്ട്), പ്രദീപന്‍ (കാസര്‍കോട് ടൗണ്‍), ഗിരീഷ് (ബേഡകം), സുധീഷ് (രാജപുരം), സരള (ഇരുവരും വനിതാ സ്റ്റേഷന്‍) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാപ്രസിഡന്റ് കെ. സന്തോഷ് ഹൊസ്ദുര്‍ഗില്‍ കെ. ബ്രിജേഷിനോടും ജില്ലാ സെക്രട്ടറി പി.ആര്‍ ശ്രീനാഥ് കാസര്‍കോട് ട്രാഫിക് യൂണിറ്റില്‍ ഓമനക്കുട്ടനോടും സംസ്ഥാന നിര്‍വാഹക സമിതി അംഗം ശശിധരന്‍ ബദിയടുക്ക സ്റ്റേഷനില്‍ രഞ്ജിത്തിനോടും ജോ. സെക്രട്ടറി ലതീഷ്‌കുമാര്‍ ചന്തേര സ്റ്റേഷനില്‍ ഗോപകുമാറിനോടും വൈസ് പ്രസിഡന്റ് മോഹനന്‍ തീരദേശ സ്റ്റേഷനില്‍ ദിലീപിനോടും ജില്ലാ ട്രഷറര്‍ ശശികുമാര്‍ അമ്പലത്തറ സ്റ്റേഷനില്‍ വിനോദിനോടും ദയനീയ തോല്‍വി ഏറ്റുവാങ്ങി.
കെ. ബ്രിജേഷ് (ഹൊസ്ദുര്‍ഗ്), മോഹനന്‍ (നീലേശ്വരം), ഗോപകുമാര്‍ (ചന്തേര), രാജീവന്‍ (ചീമേനി), വിനോദ് (ബേക്കല്‍), എ.പി സുരേഷ് (കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം), റജികുമാര്‍ (ആദൂര്‍), രഞ്ജിത് (ബദിയടുക്ക), പവിത്രന്‍ (വിദ്യാനഗര്‍), ദിലീപ് (തീരദേശം), ഗിരീഷ്‌കുമാര്‍ (ചിറ്റാരിക്കാല്‍), സന്തോഷ്‌കുമാര്‍ (കുമ്പള), അബ്ദുല്‍ അസീസ് (സ്‌പെഷ്യല്‍ ബ്രാഞ്ച്), ഓമനക്കുട്ടന്‍ (ട്രാഫിക്) എന്നിവരും എ.ആര്‍ ക്യാമ്പില്‍നിന്ന് ഓമനക്കുട്ടന്‍, രാജ്കുമാര്‍, സുരേഷ്, സുജിത്, ശാന്തി പ്രകാശ്, കലേഷ്, ദിനേശന്‍, രതീഷ്, അജിത്കുമാര്‍, സജിത്കുമാര്‍, ശ്രീനിവാസന്‍, ഹരീഷ്‌കുമാര്‍, പ്രകാശന്‍, നികേഷ് എന്നിവരുമാണ് ജയിച്ചത്.
Post a Comment
0 Comments