കാസര്‍കോട് (www.evisionnews.in): കര്‍ണാടക സര്‍ക്കാര്‍ സ്ഥാപനമായ കന്നട ഡെവലപ്‌മെന്റ് അതോറിറ്റിയും കാസര്‍കോട്ടെ കന്നട നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അപൂര്‍വ്വ കലാവിദറുവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കന്നട ചിന്തനെ ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ടുമണിക്ക് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കന്നട നാടക വേദിയിലെ സമകാലിക പ്രവണതകളും സ്ഥിതിഗതികളും രംഗവേദിയെ സംബന്ധിച്ചുമുള്ള സംവാദമാണ് കന്നട ചിന്തന ലക്ഷ്യമിടുന്നത്. കാസര്‍കോട്ടെ കന്നട നാടകവേദിയും ചര്‍ച്ചാവിഷയമാകും.
മഞ്ചേശ്വരം താലൂക്ക് ഡെപ്യൂ. താഹസില്‍ദാര്‍ ശശിധരന്‍ ഷെട്ടി ഉദ്ഘാടനം ചെയ്യും. കര്‍ണാടകയിലെ പ്രശസ്ത നാടക കലാകാരനും നീനാസം ബിരുദധാരിയുമായ വൈ.ഡി ബദാമി പ്രബന്ധമവതരിപ്പിക്കും. കന്നട നാടക അവാര്‍ഡ് ജേതാവ് ഭാരതി ബാബു (കാസര്‍കോട്) അധ്യക്ഷത വഹിക്കും. കര്‍ണാടക സാംസ്‌കാരിക വകുപ്പ് ഡെ. ഡയറക്ടര്‍ ഡോ. ബി.കെ രവികുമാര്‍, രത്‌നാകര മല്ലമൂല, എസ്. ജഗന്നാഥ ഷെട്ടി, നിത്യാനന്ദ ബേക്കൂര്‍ സംബന്ധിക്കും. തുടര്‍ന്ന് മഞ്ജുള ബാദാമി (നീനാസം) സീതാഅന്തരാള എന്ന ഏകാംഗ നാടകം അവതരിപ്പിക്കുമെന്നും കര്‍ണാടക നാടക അക്കാദമി അംഗം ഉമേശ് സാലിയാന്‍ അറിയിച്ചു.
Post a Comment
0 Comments